2009, സെപ്റ്റംബർ 24, വ്യാഴാഴ്‌ച

കാക്ക

പണ്ടു പണ്ടു കാക്ക വെളുത്ത പക്ഷി ആയിരുന്നു
അതായത് പഞ്ചതന്ത്രം കഥകള്‍ക്കും മുന്‍പ്‌
വെളുത്ത കാക്ക നന്നായി പട്ട് പാടുമായിരുന്നു
റിയാലിറ്റി ഷോയിലെ കുട്ടികളെ പോലെ.
എല്ലാ വീടുകളിലും നല്ല സ്വീകരണം കിട്ടിയിരുന്നു
അടുക്കളയിലും അകമുറിയിലും മാത്രമല്ല
തീന്‍ മേശയിലും കിടപ്പ് മുറിയിലും
ഒരു വിരുന്നുകാരിയെ പ്പോലെ അവള്‍
തുളളിച്ചാടി പാട്ടുപാടി നൃത്തം വെച്ചു
ഒരു രാജകുമാരിയെ പോലെ സസുഖം വാണു.

ഒരിക്കല്‍ വീട്ടുകരെല്ലാം വിരുന്നിനു പോയി
അന്ന്‌ അവള്‍ക്കുവേണ്ടി ചോറുണ്ടാക്കി
ഒരു മണ്കലത്തില്‍ അടുക്കളയുടെ പുറത്ത് വച്ചു
അതിലെ വന്ന ഒരു കള്ളി പൂച്ച
അവള്‍ വരുന്നതിനു മുന്പേ ചോറ് കട്ടു തിന്നു
കുടത്തില്‍ അവശേഷിച്ചത് കുറച്ചു ചോറും വെള്ളവും മാത്രം !
വെളുത്ത കക്കയ്ക്ക് ഒരുപാടു സങ്കടം വന്നു
കോലായിലെ അരകല്ലിന്റെ മുകളിലിരുന്ന്
അവള്‍ ശോക ഗാനം പാടി, സംഗതികള്‍ എല്ലാം ചേര്‍ത്ത്
ദീനദീനം ഹൃദയം പൊട്ടി പാടി
പാട്ടിന്‍റെ വിധി വരുന്നതിനു മുന്‍പേ
കാക്കയ്ക്ക് ബുദ്ധി ഉദിച്ചു.

ഇറയത്തെ ചരല്‍ കല്ലിലോന്നെടുത്ത്കാക്ക കുടത്തിലിട്ടു.
കരിക്കുടം അവളോടു പറഞ്ഞു
" വെളുത്തകാക്കേ വെളുത്തകാക്കെ എനിക്ക് ഇക്കിളിയാകുന്നു "
" നീ ഒന്നടങ്ങി ഇരിക്കെന്റ്റെപെണ്ണേ"
അതു കേട്ടപ്പോള്‍ കക്കാകെ രസം തോന്നി
അവള്‍ പിന്നെയും പിന്നെയും കല്ലുകളോരോന്നായി
കുടത്തില്‍ പെറുക്കി ഇടാന്‍ തുടങ്ങി.
കുടം പിന്നെയും പറഞ്ഞു
" കാക്കേ കാക്കേ എനിക്കു നോവുന്നു, നീ ഒന്നാടങ്ങി എരികെന്റെ മോളെ "
ആറ്ത്തചിരിച്ചുകൊണ്ട് കാക്ക പിന്നെയും കല്ലുകള്‍ ഇട്ടുകൊണ്ടേയിരുന്നു
കുടതിനാകെ ദേഷ്യവും സങ്കടവും വന്നു
കുടം രണ്ടു കൈകൊണ്ടും തലയ്ക്കു തല്ലി.
തലപൊട്ടി ചവുന്നതിനും മുന്പേ കുടം കയ്യിലെ
കരി മുഴുവനും വെളുത്തകാക്ക യുടെ ദേഹത്ത് തേച്ചുകൊണ്ടു
ശ പിചെന്ന പോലെ പറഞ്ഞു
"കാക്കേ നിന്നെ ഇനി ആരും സ്നേഹികാതെ പോട്ടെ, നീ കറത്ത് പോട്ടെ "

അങ്ങിനെ നമ്മുടെ വെളുത്തകാക്ക കരിക്കലം പോലെ കറുത്ത് പോയി
ശാപം ഫലിച്ച പോലെ അവളുടെ ശബ്ദം കാ കാ എന്നായി
അവളുടെ പാട്ടില്‍ "സംഗതി" ഒന്നും വരാതായി
പാവം വെറുത്ത കാക്ക കറുത്ത കാക്കയായി

അടിക്കുറിപ്പ്
ഈ കഥയ്ക്ക് പല രൂപ മാറ്റവും പിന്നീട് വന്നിട്ടുണ്ട്
കഥാ കാരന് അതില്‍ ഒരു പങ്കും ഇല്ല എന്നറിയിക്കുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ