ഗാന്ധിയും ഞാനും ഒരു ദിവസം ചാരായക്കടയില്‍ പോയി
പണിയെടുത്ത മടുപ്പു മാറ്റാനായി ഞാനും
അഹിംസയുടെ മുഷിപ്പു മാറ്റാന്‍ അയാളും
എന്‍റെ വേദന എരിവുള്ള മീനിലും വിലകുറഞ്ഞ വീര്യത്തിലും
ഗാന്ധിഅയാളുടെ പ്രശ്നങ്ങള്‍ ഒറ്റമുണ്ടിലും
ഒളിപ്പിച്ചു
മടുത്തപ്പോളെപ്പോഴൊ ഞാനും അയാളും
കലഹിച്ചു.
അഹിംസയുടെ പ്രായോഗികതയെ കുറിച്ച് ഞാനും
ഹിംസയുടെ പ്രതൃയശാസ്ത്രത്തെ കുറിച്ച് അയാളും
കലഹത്തിനോടുവില്‍
രാത്രിയിലെപ്പോഴൊ അയാള്‍ വടി ഉപേക്ഷിച്ച്
ആയിരത്തിന്‍റെ ഒറ്റ നോട്ടില്‍ ഓടിഒളിച്ചു
ഞാന്‍ എന്‍റെ വര്‍ത്തമാനത്തിലും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ